പാസ്‌വേഡ് ഇല്ലാതെ നിങ്ങളുടെ ഫോൺ എങ്ങനെ അൺലോക്ക് ചെയ്യാം | How-to-unlock-your-phone-without-password

ഇന്ന് സ്മാർട്ട്‌ ഫോൺ ഉപയോഗിക്കാത്തവരുടെ എണ്ണം വളരെ കുറവാണ് എന്ന് തന്നെ പറയാം. എന്നാൽ പലപ്പോഴും പലരും നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് ഫോണിന്റെ ലോക്ക് വീണ് കഴിഞ്ഞാൽ പിന്നീട് ചിലപ്പോൾ റിക്കവർ ചെയ്യാൻ പറ്റാത്ത അവസ്ഥ. അതുപോലെ കുട്ടികൾ ഫോണിൽ കളിക്കുമ്പോൾ ലോക്ക് വീണു കഴിഞ്ഞാലും, ചിലപ്പോൾ പെട്ടന്നു റിക്കവർ ചെയ്യാൻ സാധിക്കാറില്ല. പാറ്റേൺ ലോക്ക്, നമ്പർ ലോക്ക് എന്നിങ്ങനെ ഏത് രീതിയിലുള്ള ലോക്കും എങ്ങിനെ അൺലോക്ക് ചെയ്യാൻ സാധിക്കുമെന്നാണ് ഇവിടെ പറയുന്നത്. വീഡിയോ താഴെ കാണാം


സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഇത്തരത്തിൽ ലോക്ക് ആയ ഫോൺ അൺലോക്ക് ചെയ്യാനായി സാധിക്കുക.DR.fone എന്ന ഒരു സോഫ്റ്റ്‌വെയർ ആണ് ഇതിനായി ഉപയോഗിക്കുന്നത്. അപ്ലിക്കേഷൻ ഓപ്പൺ ചെയ്ത ശേഷം unlock your phone without password എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന ഇന്റർഫേസിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യേണ്ട രീതി ഒരു വീഡിയോ രൂപത്തിൽ നൽകിയിട്ടുണ്ടാകും. സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഓപ്ഷൻ തൊട്ടടുത്ത് നൽകിയിട്ടുണ്ടാകും, അതിൽ ക്ലിക്ക് ചെയ്യുമ്പോൾ ഗൂഗിൾ ഡ്രൈവിൽ ആണ് എത്തിച്ചേരുക. അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത ശേഷം വെബ്സൈറ്റിലേക്ക് വന്നു എല്ലാ വിവരങ്ങളും കൃത്യമായി മനസ്സിലാക്കാം.


ഫോണിന്റെ ലോക്ക് അൺലോക്ക് ചെയ്യുന്നതിനായി നിങ്ങളുടെ ഫോൺ ലാപ്ടോപ്പുമായി കണക്ട് ചെയ്തു unlock എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ആൻഡ്രോയ്ഡ് ഫോണുകൾ മാത്രമല്ല ഐഒഎസ് ഫോണുകളിലും ഈ ഒരു രീതി ഉപയോഗപ്പെടുത്താവുന്നതാണ്. നിങ്ങൾക്ക് ആവശ്യമുള്ള ഓപ്ഷൻ തിരഞ്ഞെടുത്ത് നൽകിയാൽ ലോഡിങ് ആരംഭിക്കുന്നതാണ്. ഫോണിൽ നിലവിലുള്ള ഡാറ്റ ഒന്നും നഷ്ടപ്പെടാതെ തന്നെ ഇത്തരത്തിൽ ഫോണിന്റെ ലോക്ക് അൺലോക്ക് ചെയ്തെടുക്കാൻ സാധിക്കുന്നതാണ്.
സാധാരണഗതിയിൽ ഇത്തരത്തിൽ അൺലോക്ക് ചെയ്യാൻ സാധിക്കാത്ത ഫോൺ കടയിൽ കൊണ്ടുപോയി നൽകുമ്പോൾ അവർ അത് ഫോർമാറ്റ് ചെയ്തതിനുശേഷമാണ് അൺലോക്ക് ചെയ്ത് നൽകുക. അതുകൊണ്ട് പലപ്പോഴും പല രീതിയിലുള്ള പ്രശ്നങ്ങളും നേരിടാറുണ്ട്. ഇവിടെ സോഫ്റ്റ്‌വെയറിൽ പറഞ്ഞിട്ടുള്ള രീതിയിൽ നിങ്ങളുടെ പവർ ബട്ടൺ,വോളിയം ബട്ടൺ എന്നിവ ഒരേസമയം അമർത്തിപ്പിടിക്കുമ്പോൾ ഓട്ടോമാറ്റിക് ആയി തന്നെ ഫോൺ ഒന്ന് ഓഫ് ആയി ഓൺ ആകുന്നതാണ്. ഇപ്പോൾ ഫോണിൽ ലഭിക്കുന്ന yes എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് സ്‌ക്രീനിൽ കാണുന്ന അതേ രീതിയിൽ കാര്യങ്ങൾ ചെയ്യുക.

ഇങ്ങിനെ ചെയ്യുന്നതിലൂടെ വളരെ എളുപ്പത്തിൽ നിങ്ങളുടെ ഫോണിൽ പാറ്റേൺ അല്ലെങ്കിൽ നമ്പർ ലോക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ അത് റിക്കവർ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്.


Previous Post Next Post
close