ബിരുദ ,ഡിപ്ലോമ കോഴ്സ് പഠിക്കുന്ന പെൺകുട്ടികൾക്കായുള്ള 50,000/- രൂപയുടെ AICTE പ്രഗതി സ്കീം സ്കോളർഷിപ്പിനുള്ള അപേക്ഷാ തീയതി ഡിസംബർ 15 വരെ

ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (എ.ഐ.സി.ടി.ഇ.) അംഗീകൃത സ്ഥാപനങ്ങളിലെ സാങ്കേതികബിരുദ/ ഡിപ്ലോമ പ്രോഗ്രാമുകളിലെ പഠനത്തിന് പെൺകുട്ടികൾക്ക് നൽകുന്ന സ്കോളർഷിപ്പാണ് പ്രഗതി സ്കോളർഷിപ്പ്.  ഈ വർഷത്തേക്കുള്ള അപേക്ഷാ തീയതി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ 2021 ഡിസംബർ 15 വരെ.🔲 scholarships.gov.in

👆🏻 വഴിയാണ് അപേക്ഷിക്കേണ്ടത്. 


🔲 അപേക്ഷകളിലെ തകരാർ പരിശോധിക്കുന്നതിനും ഇൻസ്റ്റിറ്റ്യൂട്ട് പരിശോധിച്ചുറപ്പിക്കുന്നതിനുമുള്ള അവസാന തീയതി 2021 ഡിസംബർ 31 വരെ നീട്ടി.


യോഗ്യതാ മാനദണ്ഡം


പ്രഗതി സ്കോളർഷിപ്പ് സ്കീമിന് അപേക്ഷിക്കുമ്പോൾ അപേക്ഷകൻ ഇനിപ്പറയുന്ന യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കണം: -


പെൺകുട്ടികൾക്ക് മാത്രമേ അപേക്ഷിക്കാൻ യോഗ്യതയുള്ളു


സംസ്ഥാന/കേന്ദ്ര ഗവൺമെന്റിന്റെ കേന്ദ്രീകൃത പ്രവേശന പ്രക്രിയയിലൂടെ അതാത് വർഷത്തെ ഏതെങ്കിലും എഐസിടിഇ അംഗീകൃത സ്ഥാപനങ്ങളിൽ ബിരുദ/ഡിപ്ലോമ കോഴ്‌സിന്റെ ഒന്നാം വർഷ കോഴ്‌സിലേക്ക് വിദ്യാർത്ഥി പ്രവേശനം നേടിയിരിക്കണം.


 ഒരു കുടുംബത്തിൽ രണ്ട് പെൺകുട്ടികൾക്ക് മാത്രമേ അർഹതയുള്ളൂ.


🛑 കുടുംബ വാർഷിക വരുമാനം 8 ലക്ഷത്തിൽ കൂടരുത്.


 സ്കോളർഷിപ് തുക

പ്രതിവർഷം 50,000 രൂപയാണ് സ്കോളർഷിപ്പായി പെൺകുട്ടിക്കു ലഭിക്കുക. ബിരുദപ്രോഗ്രാമിൽ പഠിക്കുന്നവർക്ക് നാലുവർഷത്തേക്കും ഡിപ്ലോമ പഠിക്കുന്നവർക്ക് മൂന്നുവർഷത്തേക്കും സ്കോളർഷിപ്പ് കിട്ടും. ലാറ്ററൽ എൻട്രി പ്രവേശനം എങ്കിൽ 3/2 വർഷത്തേക്ക് സ്കോളർഷിപ്പ് ലഭിക്കും.  


പ്രഗതി സ്കോളർഷിപ്പിന് അപേക്ഷിക്കുമ്പോൾ ഇനിപ്പറയുന്ന രേഖകൾ ആവശ്യമാണ്


⚠️ ആധാർ കാർഡ്

⚠️ തഹസിൽദാർ റാങ്കിൽ കുറയാതെ നൽകിയ നിശ്ചിത മാതൃകയിലുള്ള മുൻ സാമ്പത്തിക വർഷത്തെ വരുമാന സർട്ടിഫിക്കറ്റ്.

⚠️ ഡിപ്ലോമ/ഡിഗ്രി കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് നൽകുന്ന പ്രവേശന കത്ത്.

⚠️ ട്യൂഷൻ ഫീസ് രസീത്.

⚠️ അക്കൗണ്ട് നമ്പർ,IFSC കോഡ്,,ഫോട്ടോ,എന്നിവ ഉൾക്കൊള്ളുന്ന വിദ്യാർത്ഥിയുടെ പേരിലുള്ള ബാങ്ക് പാസ് ബുക്ക് .

  ⚠️എസ്.സി,എസ്.ടി,ഒ.ബി.സി,എന്നീ വിഭാഗങ്ങളിൽ ഉൾപെടുന്നവർ ഇവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് 
 അപേക്ഷിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

 https://scholarships.gov.in//


Previous Post Next Post
close