Manqoos Moulid Malayalam Meaning Full | Maqoose Moulid| INFO

 

 Manqoos Moulid Malayalam Meaning Full | Maqoose Moulid| INFO



പതിനഞ്ചു- പതിനാറ് നൂറ്റാണ്ടുകളിൽ കേരളത്തിൽ ജീവിച്ചിരുന്ന ഇസ്ലാമിക പണ്ഡിതനും, ഖാദിരിയ്യ ധാരയിലെ ആധ്യാത്മിക ജ്ഞാനിയുമായ ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ രചിച്ച മുഹമ്മദീയ മൗലീദ് (പ്രവാചക പ്രകീർത്തന കാവ്യം ) ആണ് മൻഖൂസ്വ് മൗലീദ്[1] കേരളത്തിൽ ഏറ്റവും പ്രചാരമുള്ളതും ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ടതുമായ ഒരു കാവ്യ രചനയാണിത്. മൻഖൂസ്വ് എന്നാൽ ചുരുക്കിയത്, സംക്ഷിപ്തം, സംഗ്രഹം എന്നെല്ലാമാണ് അർത്ഥം.[2] [3]

പതിനാറാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ പൊന്നാനിയിലും പരിസരത്തും പടർന്നു പിടിച്ച സാംക്രമിക രോഗങ്ങളിൽ നിന്നും രക്ഷ നേടാനായി മഖ്ദൂം കബീർ മൻഖൂസ് മൗലീദ് രചിക്കുകയും പ്രദേശ വാസികളോട് രോഗ സ്ഥിരമായി അവ പാരായണം ചെയ്തു ശമനത്തിനായി പ്രാർത്ഥിക്കാൻ കൽപ്പിക്കുകയായിരുന്നു.[4] മൻഖൂസ്വ് മൗലീദിൻറെ അവസാന ഭാഗത്തുള്ള പ്രാർത്ഥനകൾ വബാഅ്ഇൽ നിന്നും രക്ഷ തേടിയുള്ളവ ആയതിനാൽ പടർന്നു പിടിച്ച വ്യാധി പ്ളേഗ് കോളറ പോലുള്ളവയാണെന്ന് കരുതപ്പെടുന്നു.

മൻഖൂസ്വ് മൗലീദ് ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ തന്നെ രചിച്ചതാണെന്നും അതല്ല വിശ്വ പ്രസിദ്ധ സൂഫി യോഗി ഇമാം ഗസ്സാലിയുടെ സുബ്ഹാന മൗലീദ് മഖ്ദൂം കബീർ ക്രോഢീകരിക്കുക ആയിരുന്നുവെന്നും മഖ്ദൂം രണ്ടാമനാണ് ഇത് സംഗ്രഹിച്ചതെന്നൊക്കെയുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്


CLICK HERE TO READ NOW 


Previous Post Next Post
close