MUALLIM WELFARE SCHEME APPLY

 

MUALLIM  WELFARE SCHEME APPLY

 മദ്രസ അധ്യാപക ക്ഷേമനിധിയിൽ അംഗമാകാം



 സർക്കാർ ക്ഷേമ പെൻഷൻ നൽകുന്നതിനായി പ്രതിമാസം 773 കോടി യോളം രൂപ ചിലവഴിക്കുന്നുണ്ട്.

 ഇത് സർക്കാറിന് വലിയ ബാദ്ധ്യതയായതിനാൽ ക്ഷേമ പെൻഷൻ ലഭിക്കുന്നതിനുള്ള അർഹതാ മാനദണ്ഡത്തിൽ മാറ്റംവരുത്തി ഗുണഭോക്താക്കളുടെ എണ്ണം സർക്കാർ കുറച്ചു കൊണ്ടു വരികയാണ്.*

 മദ്രസാ അദ്ധ്യാപക ക്ഷേമനിധിയിൽ നിന്നും പെൻഷൻ ലഭിച്ചിരുന്നവർക്ക് ഇത് വരെ സാമൂഹ്യക്ഷേമപെൻഷനും ലഭിച്ചിരുന്നു.

 കഴിഞ്ഞ 22 / 9 / 22 ലെ ഉത്തരവ് അനുസരിച്ച് മദ്രസ അധ്യാപക ക്ഷേമ നിധിയിൽ നിന്ന് പെൻഷൻ വാങ്ങുന്ന വർക്ക് സാമൂഹ്യ ക്ഷേമ പെൻഷന് അർഹത ഉണ്ടായിരിക്കില്ലെന്ന് വെക്തമാക്കിയിട്ടുണ്ട്.

എല്ലാ അധ്യാപകരും ക്ഷേമ നിധിയിൽ ചേരുന്നത് നല്ലതായിരിക്കും

18 വയസ് പൂർത്തിയാകുകയും 55 വയസ് കഴിയാത്തവർക്കുമാണ് ക്ഷേമനിധിയിൽ ചേരാൻ അർഹത ഉള്ളത്

മദ്രസ അധ്യാപക ക്ഷേമനിധിയിൽ മദ്രസ അധ്യാപകർക്കും . പള്ളിയിലെ മുദർയ്യിസ് മാർക്കും . മദ്രസ യോടു ചേർന്ന് പ്രവർത്തിക്കുന്ന നഴ്സറി ക്ലാസിലെ അധ്യാപികമാര് തുടങ്ങി മത പഠനം നടത്തുന്ന സ്ഥാപനങ്ങളിലെ സർക്കാറിൽ നിന്ന് ശബളമോ പെൻഷനോ കിട്ടാൻ സാദ്ധ്യത ഇല്ലാത്ത എല്ലാ വർക്കും പദ്ധതിയിൽ ചേരാം.

മദ്രസ അദ്ധ്യാപക ക്ഷേമനിധിയിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ


1.പെൻഷൻ

അഞ്ച് വർഷത്തിൽ കുറയാത്ത കാലയളവിൽ തുർച്ചയായി ക്ഷേമനിധിയിൽ വിഹിതം അടച്ച വർക്ക് 1500 രൂപയും പിന്നീടുള്ള ഓരോ വർഷത്തിനും

 150 രൂപ വീതം(അടിസ്ഥാന പെൻഷന്റെ 10%) വർദ്ധനവ് ലഭിക്കും

 5 വർഷം അടച്ച വർക്ക് 1500 രൂപയും

 6 ,വർഷം അടച്ച വർക്ക് 1650

 7, വർഷം  അടച്ച വർക്ക്   1800

 8.വർഷം അടച്ച വർക്ക്     1950

9.വർഷം അടച്ച വർക്ക്     2100 രൂപ

 10 വർഷം അടച്ച വർക്ക്   2250 രൂപ

 40 വർഷം അടച്ച വർക്ക് 7500 രൂപ

 ഇങ്ങനെ ഓരോ വർഷവും 150 രൂപ വീതം കൂടി കോണ്ടിരികും


2. ചികിത്സാ സഹായം

മാരകമല്ലാത്ത  അസുഖങ്ങൾക്ക് 5000 രൂപ വരേയും. മാരകമായ ക്യാൻസർ . കിഡ്നി തുടങ്ങിയ രോഖങ്ങൾക്ക് 25000 രൂപയും ലഭിക്കും

3.വിവാഹ ധനസഹായം

സ്വന്തം വിവാഹത്തിനും . രണ്ട് പെൺകുട്ടികളുടെ വിവാഹത്തിനും 25000 രൂപ വീതം ലഭിക്കും

4. പ്രസവാനുകൂല്യം

ക്ഷേമനിധിയിൽ അംഗങ്ങളായ വനിതാ അധ്യാപകർക്ക് പ്രസവാനുകൂല്യമായി 15.000 രൂപ ലഭിക്കും

5.മരണാനന്തര ആവശ്യങ്ങൾക്കുള്ള സഹായം

ക്ഷേമനിധിയിയിലേക്ക് വിഹിതം അടച്ചു കൊണ്ടിരിക്കുന്ന അംഗം മരണപെട്ടാൽ മരണാനന്തര ആവശ്യങ്ങൾക്ക്  അവകാശിക്ക് 5000 രൂപയും. പെൻഷൻ വാങ്ങി കൊണ്ടിരിക്കുന്ന ആളാണ് മരിച്ചതെങ്കിൽ 3000 രൂപയും ഉടൻ ലഭിക്കും


6.മരണാനന്തരം അവകാശികൾക്കുള്ള സഹായം

5 വർഷം ക്ഷേമനിധിയിൽ വിഹിതം അടച്ച അംഗത്തിന്റെ അവകാശികൾക്ക് 10.000 രൂപയും.

 6 മുതൽ 10 വർഷം വരെ അടച്ച വർക്ക് 15000 വും

 11 മുതൽ 15വർഷം വരെ അടച്ച വർക്ക് 20,000 വും

 16 മുതൽ 20 വരെ 30.000

 20 ൽ കൂടുതൽ വർഷം അടച്ചവർക്ക് 50 .000 രൂപയും കിട്ടും


7. അതിവർഷ സഹായം  

(അoഗത്വം റദ്ദ് ചെയ്യുബോഴും അല്ലെ ങ്കിൽ മരണാനന്തരം ആശ്രിതർക്കും നൽകുന്നത്)*

ക്ഷേമനിധിയിലേക്ക് നാളിതു വരെ അടച്ച അംഗത്തിന്റെ വിഹിതവും.മാനേജ്മെന്റ് വിഹിതവും. സർക്കാർ വിഹിതവും ലഭിക്കും


8.വിദ്യാഭ്യാസ സഹായം

അംഗങ്ങളുടെ SSLC .+2 പരീക്ഷ കളിൽ മുഴുവൻ വിഷയത്തിലും A+ കരസ്ഥമാക്കിയ കുട്ടികൾക്ക് 2000 രൂപയും.സർക്കാർ / എയ്ഡഡ് കോളേജുകളിൽ ( മെഡിക്കൽകോളേജ്കൾ ഉൾപെടെ)മെറിറ്റ് സീറ്റിൽ പ്രവേശനം നേടിയ പ്രൊഫഷണൽ കോഴ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സർക്കാർ ഫീസിന് തുല്യമായ തുക സ്കോളർഷിപ്പായി നൽകും .

MBBS ന് പഠിക്കുന്ന കുട്ടികൾക്ക് ഒരു വർഷം ഫീസ് മാത്രം 25.000 രൂപയോളം വരും 5 വർഷത്തിന് 1.25 ലക്ഷം മുഴുവൻ സംഖ്യയും ക്ഷേമനിധിയിൽ നിന്ന് ലഭിക്കും.

9 ഭവന വായ്പ

കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനുമായി സഹകരിച്ച് പലിശ ഇല്ലാതെ 2.50 ലക്ഷം രൂപ ഭവന വായ്പ നൽകും


 അധ്യാപകരും. മാനേജ്മെന്റും പ്രതിമാസം 50 രൂപ വീതമാണ് ക്ഷേമ നിധിയിലേക്ക് വിഹിതം അടക്കേണ്ടത്

60 വയസ്സ് വരെ ക്ഷേമ നിധിയിൽ വിഹിതം അടക്കണം.

ക്ഷേമ നിധിയിൽ*  *ചേരുന്നതിന്  ആവശ്യമായ രേഖകൾ


 1. ഫോട്ടോ 1

 2. ആധാർ

 3.ബാങ്ക് പാസ്ബുക്ക്

 4. ബന്ധപെട്ട മാനേജിംഗ് കമ്മറ്റിയുടെ ശുപാർശ കത്ത്*

 5.വിദ്യാഭ്യാസം തെളിയിക്കുന്നതിന് സ്കൂൾ സർട്ടിഫിക്കറ്റ്

 6. വയസ് തെളിയിക്കുന്നതിന് സ്കൂൾ സർട്ടിഫിക്കറ്റ്പാ സ്പോർട്ട് തുടങ്ങിയവ

7 റേഷൻ കാർഡ്*അപേക്ഷ അക്ഷയ വഴിയോ സ്വന്തം ഫോൺ വഴിയോ അയക്കാവുന്നതാണ്.*

✍️✍️✍️✍️✍️✍️✍️✍️  

 മുഹമ്മദ് മച്ചിങ്ങൽ ശേഖരിച്ച വിവരാവകാശം

For help what's app only

9747365292

Muhammed muhsin shamil irfani Raza Naeemi pariyaram

കേരള സർക്കാർ മദ്രസ അധ്യാപക ക്ഷേമനിധി

വിശദവിവരങ്ങൾ നൽകുന്ന വീഡിയോകൾ

 മത മേഖലയിലുള്ള മുഴുവനാളുകളിലേക്കും എത്തിക്കുക

എങ്ങനെ അംഗത്വം ഓൺലൈനിലൂടെ എടുക്കാം

https://youtu.be/_ZkQQjH8nHY

അന്നത്തെ ഫോൺ പൂരിപ്പിക്കേണ്ടത് എങ്ങനെ

https://youtu.be/8-0EF0o2KEc

https://youtu.be/Wljr4-Mf0o

ആനുകൂല്യങ്ങൾ എന്തെല്ലാം

https://youtu.be/431_CvgCMGQ

https://youtu.be/HM4b1W7EqHo


ഭവന വായ്പ ആർക്കെല്ലാം ലഭിക്കും അപേക്ഷിക്കേണ്ടത് എങ്ങനെ

https://youtu.be/juQFGK6SCB0

പെൻഷൻ ലഭിക്കുന്നതിനുള്ള മാർഗം

https://youtu.be/k6PzMr0mYUg


ക്ഷേമനിധി ,പലിശ, അടവ് ,തിരിച്ചടവ് .അടച്ച് തുക  എന്നിങ്ങനെയുള്ള സംശയങ്ങൾക്കുള്ള മറുപടി


https://youtu.be/hiWoRsOtAak


https://youtu.be/hiWoRsOtAak


https://youtu.be/iTcb4sWl8u0

https://youtu.be/2Ofp9odQ3sM

 ക്ഷേമനിധി വ്യാജവാർത്തകളുടെ വസ്തുതകൾ എന്ത്

https://youtu.be/U1CpZYX7wdE

ക്ഷേമനിധി വാട്ട്സപ്പ് ഗ്രൂപ്പിൽ ചേരാൻ

https://chat.whatsapp.com/HMSw6YO2lGYHSHFnH8vMKY


 മതാധ്യാപക മേഖലയിലുള്ള എല്ലാവരിലേക്കും  ഷെയർ ചെയ്യുക ..

Previous Post Next Post
close