മലയാളത്തിലെ ആദ്യ തജ്‌വീദ് ലേണിംഗ് ആപ്പ് malayalam thajveed app
നിങ്ങളുടെ സഹായിയായി എത്തുന്നത് ഖുർആൻ പാരായണ രീതിയിലെ സുപ്രധാനമായ വിഷയങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള ആപ്പിക്കേഷനാണിത്. മലയാളത്തിൽ തയ്യാറാക്കിയിട്ടുള്ള പ്രസ്തുത ആപ്പ് നിങ്ങൾക്ക് ഉപകാരപ്രദമാണെന്ന് ഉറപ്പാണ്. അക്ഷരങ്ങളുടെ സ്വിഫാത്തുകളും അവയുടെ ഉച്ചാരണം ശബ്ദ രൂപത്തിൽ തന്നെ ഇതിൽ ഉൾപെടുത്തിയിട്ടുണ്ട്. ആധികാരിക ഗ്രന്ഥങ്ങളെ അവലംബമാക്കിയാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. ഈ ഉദ്യമത്തിനുള്ള പ്രതിഫലമായി വിനീതനെ ദുആയിൽ ഉൾപെടുത്തുമല്ലോ.